വയോധികരുടെ വാട്ടർമെട്രോ യാത്ര 27ന്
1591523
Sunday, September 14, 2025 4:33 AM IST
ചെറായി: കടമക്കുടിയുടെ മനോഹര കാഴ്ചകള്‍ കാണാന്‍ വയോജനങ്ങള്‍ക്കായി വാട്ടര്‍ മെട്രോ യാത്ര. പള്ളിപ്പുറത്തെ വയോജനങ്ങള്‍ക്ക് തണല്‍ എന്ന സംഘടനയാണ് യാത്ര ഒരുക്കുന്നത്.
27നു രാവിലെ മുളവുകാട് ബോള്‍ഗാട്ടി ജെട്ടിയില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ വയോധികര്‍ക്കൊപ്പം കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉണ്ടാകുമെന്ന് സംഘടനയുടെ ചെയര്മാന് വി.എക്സ്. ബനഡിക്ട് അറിയിച്ചു.