‘തണലോണ’വുമായി ഫ്രീഡം ഓൺ വീൽ പാരാ പ്ലീജിക് അസോസിയേഷൻ
1591515
Sunday, September 14, 2025 4:14 AM IST
മൂവാറ്റുപുഴ: ചക്ര കസേരയില്‍ ജീവിതം നയിക്കുന്ന സഹോദരങ്ങളുടെ സംഘടനയായ ഫ്രീഡം ഓണ്‍ വീല്‍ പാരാ പ്ലീജിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തണലോണം എന്ന പേരില്‍ മൂവാറ്റുപുഴയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നായി നൂറില്‍പരം പേര് ആഘോഷത്തിന്റെ ഭാഗമായി. ചലച്ചിത്ര അക്കാദമി അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഡിസെബിലിറ്റി സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ സൂരജ് കൊടുങ്ങല്ലൂരിനെ ആദരിച്ചു.
എഴുത്തുകാരി ശ്രീപാര്‍വതി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജീവ് ചെങ്ങന്നൂര്‍, ശരത്ത് പടിപ്പുര, ധന്യ മൂവാറ്റുപുഴ, ഉണ്ണി മാക്സ് കൂത്താട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.