ഭാര്യയുടെ കൈ തല്ലിയൊടിച്ച യുവാവ് പിടിയിൽ
1591501
Sunday, September 14, 2025 4:04 AM IST
അരൂർ: മർദിച്ച് ഭാര്യയുടെ കൈയൊടിച്ചയാൾ പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് വാർഡ് ഒന്നിൽ പളളിത്തോട് മേനങ്കാട്ട് റോബിനെയാണ് (43) കുത്തിയതോട് പോലീസ് പിടികൂടിയത്. ഈ മാസം ഒന്പതിനാണ് കേസിനാസ്പദമായ സംഭവം.
പിതാവുമായി വാക്കുതർക്കത്തിലേർപ്പെട്ട റോബിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തിലാണ് ഭാര്യയെ ക്രൂരമായി മർദിച്ചത്. തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ കൈവിരലിന്റെ എല്ലിന് പൊട്ടലുണ്ടായതായി കണ്ടെത്തി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റോബിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.