കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ മു​റി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യെ​ന്ന് പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​മ്പു​ഴ, കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ
കേ​ബി​ളു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു മൂ​ലം ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ്, കേ​ബി​ൾ ടി​വി സം​പ്ര​ക്ഷ​ണ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത് പ​ല​പ്പോ​ഴും ബാ​ങ്കു​ക​ൾ, പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സു​ക​ൾ, ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട് . കുറ്റക്കാരെ ക​ണ്ടെ​ത്തി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.