എംഡിഎംഎ: രണ്ടിടങ്ങളിലായി രണ്ടുപേര്‍ അറസ്റ്റില്‍
1591502
Sunday, September 14, 2025 4:04 AM IST
കൊച്ചി: നഗരത്തിലെ രണ്ടിടങ്ങളിലായി ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി രണ്ടു പേര് അറസ്റ്റില്‍. എറണാകുളം തൃക്കാക്കര നോര്‍ത്ത് മുട്ടാര്‍ തുരുത്തുമ്മേല്‍ വീട്ടില്‍ സഫലി(33)നെ എളമക്കര പുന്നക്കല്‍ ഭാഗത്തു നിന്നാണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 5.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
2.81 ഗ്രാം എംഡിഎംഎയുമായി എറണാകുളം തമ്മനം ചക്കരപ്പറമ്പ് കാണിയവേലി വീട്ടില്‍ തന്‍വീറി(26)നെയാണ് അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.