ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
1591505
Sunday, September 14, 2025 4:04 AM IST
അമ്പലമുകൾ: അമ്പലമുകൾ കുഴിക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. പുത്തൻകുരിശ് സ്വദേശി സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൻ ഒരാൾ മാത്രമാണുണ്ടായിരുന്നത്.
പുകയുയർന്നപ്പോൾ തന്നെ കാറിൽ നിന്നുമിറങ്ങിയതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബിപിസിഎല്ലിന്റെ ഗ്യാസ് പ്ലാന്റിനു സമീപത്തെ റോഡിലായിരുന്നു അപകടം. ബിപിസിഎല്ലിൽ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി 7.30ഓടെ തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.