വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വൈവിധ്യവുമായി ഡയസ് വർഗീസിന്റെ തോട്ടം
1591510
Sunday, September 14, 2025 4:14 AM IST
കൂത്താട്ടുകുളം: വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വൈവിധ്യം കണ്ടറിയണമെങ്കിൽ കുത്താട്ടുകുളം സ്വദേശി ഡയസിന്റെ വീട്ടിലെത്തിയാൽ മതി. കിഴകൊമ്പ് പാറയിൽ പീടികയിൽ ഡയസ് പി. വർഗീസും കുടുംബവും നൂറുകണക്കിന് ഫലവർഗങ്ങളുടെ നടുവിലാണ് താമസിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ വിവിധയിനം പൈനാപ്പിളുകൾ, അറുപതോളം ഇനം ജബോട്ടികാബ, അറുപതോളം ഇനം വാഴപ്പഴങ്ങൾ, അമ്പതോളം ഇനം പേര, മുന്നൂറിൽ പരം വിദേശ ഫല സസ്യങ്ങൾ എന്നിവ ഡയസിന്റെ കൃഷിയിടത്തിലുണ്ട്. ഇന്ത്യയിൽ തന്നെ വിരളമായി കായ്ക്കുന്ന ആഫ്രിക്കൻ ഉദാര വരെയുണ്ട്.
ഒന്പതു വർഷത്തെ അധ്വാനത്തിന്റെ ഫലമായാണ് തന്റെ 75 സെന്റ് സ്ഥലത്തിൽ വിവിധ പഴവർഗ സസ്യങ്ങൾ നട്ടു വളർത്തിയത്. വിവിധ രാജ്യങ്ങളിലെ വിവിധയിനം പൈനാപ്പിളുകൾ കേരളത്തിൽ ഇവിടെ മാത്രമാണുള്ളതെന്ന് ഡയസ് പറഞ്ഞു.
ലോകത്തിലെ നാല് അപൂർവ ഇനം പഴങ്ങളിൽ ഒന്നായ ഇന്തൊനീഷ്യൻ കെസുസുവും ഡയസിന്റെ ജേക്കബ്സ് ഓർച്ചാഡ്സ് ഫാമിലുണ്ട്. ഭാര്യ ഷീബയും മകൻ ജേക്കബും പൂർണപിന്തുണയുമായി ഡയിസിന്റെ ഒപ്പമുണ്ട്.