തൂന്പുംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1576014
Tuesday, July 15, 2025 10:19 PM IST
പറവൂർ: ഏഴിക്കര പഞ്ചായത്തുപടി നെല്ലിപ്പിള്ളി മീൻകെട്ടിന്റെ തൂന്പുംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് കൈമാത്തുരുത്തി സ്റ്റീഫൻ- സജിനി ദന്പതികളുടെ മകൻ ആഷിലാ(27)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്പതിനാണ് സംഭവം. നാലു കൂട്ടുകാരുമൊത്താണ് ആഷിൽ തൂന്പുംകുഴിക്ക് സമീപമെത്തിയത്.
സുഹൃത്തിനൊപ്പം നീന്താനിറങ്ങിയ ആഷിൽ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരെത്തി വിവരം ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് അവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പഠനം പൂർത്തിയാക്കിയ ആഷിൽ ജോലിക്ക് ശ്രമിക്കുകയായിരുന്നു. സംസ്കാരം ഇന്നു 4.30ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പള്ളിയിൽ. സഹോദരി: അന്നജൂലി (ജർമനി).