മദ്യപിച്ച് വാഹനം ഓടിച്ച മൂന്നു സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കുടുങ്ങി
1575924
Tuesday, July 15, 2025 6:55 AM IST
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഗതാഗത വകുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ആര്‍ടിഒ(എന്‍ഫോഴ്സ്മെന്റ്) സ്ക്വാഡ്, എറണാകുളം സിറ്റി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ പിടിയിലായത്.
നിയമംലംഘിച്ച് സർവീസ് നടത്തിയ 18 ബസുകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്, കലൂര്‍ ബസ്സ്റ്റാൻഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വരുന്ന ദിവസങ്ങളിലും പരിശോധന തുടരുമെന്നു എറണാകുളം ആര്‍ടിഒ(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.