ലൂര്‍ദ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി എക്സിബിഷന്
1575913
Tuesday, July 15, 2025 6:54 AM IST
കൊച്ചി: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനം പ്രമാണിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ലൂര്‍ദ് ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ചാക്കോ സിറിയക്ക് നേതൃത്വത്തില്‍ നടത്തിയ 111 പ്ലാസ്റ്റിക് സര്‍ജറികളുടെ വിശദാംശങ്ങളടങ്ങിയ എക്സിബിഷന് ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ.ജോര്‍ജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൂര്‍ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാം, ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റുഫീന എട്ടുരുത്തില്‍, ഡോ. ചാക്കോ സിറിയക്, ലൂര്‍ദ് ആശുപത്രി നഴ്സിംഗ് സൂപ്പര്‍വൈസര്‍ സിസ്റ്റര്‍ അനീറ്റ എന്നിവര്‍ പ്രസംഗിച്ചു. പ്ലാസ്റ്റിക് സര്‍ജറി എക്സിബിഷന് 19 വരെ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ സൗജന്യമായി സന്ദര്‍ശിക്കാം.