പ്രതിഷേധ മാർച്ച് നടത്തി
1575897
Tuesday, July 15, 2025 6:54 AM IST
കോതമംഗലം : കോണ്ഗ്രസ് കോതമംഗലം ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ നഗരസഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. പോക്സോ കേസിൽ പ്രതിയായ കോതമംഗലം നഗരസഭാംഗം കെ.വി. തോമസിന്റെ കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്ന ആന്റണി ജോണ് എംഎൽഎയ്ക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പി.ആർ. അജി അധ്യക്ഷത വഹിച്ചു. സണ്ണി വർഗീസ്, എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൽ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, സിജു ഏബ്രഹാം, പ്രിൻസ് വർക്കി, അനൂപ് ഇട്ടൻ, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, നോബിൾ ജോസഫ്, സലീം മംഗലപ്പാറ, സീതി മുഹമ്മദ്, എൽദോസ് ഡാനിയൽ, കെ.എ. റമീസ്, ജോർജ് വർഗീസ്, ഭാനുമതി രാജു, ജെസി സാജു, സത്താർ വട്ടക്കുടി, എം.വി. റെജി, പരീത് പട്ടമാവുടി, പ്രവീണ ഹരി, സണ്ണി വെളുക്കര, മാജോ മാത്യു, ബബിത മത്തായി, റീന ജോഷി, അമീർ അലി, ലിസി പോൾ, സിന്ധു ജിജോ, അലി പടിഞ്ഞാറച്ചാലി, മത്തായി കോട്ടക്കുന്നേൽ, നന്ദ ഗോപൻ, ശശി കുഞ്ഞുമോൻ, പി.ടി പ്രസാദ് എന്നിവർ പ്രസംഗിച്ചു.