മുറിച്ചിട്ട മരങ്ങൾക്കിടയിലൂടെ കുഞ്ഞുങ്ങളുടെ അപകടയാത്ര
1575916
Tuesday, July 15, 2025 6:54 AM IST
പെരുമ്പാവൂർ: കൂവപ്പടി ഗവ. എൽപി സ്കൂളിനു മുന്നിൽ റോഡിൽ നിന്നിരുന്ന പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് ആഴ്ചകളേറെയായി. വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം സ്കൂളിലേയ്ക്കെത്തുന്ന കൊച്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഭയചകിതരായാണ് കൊച്ചുകുഞ്ഞുങ്ങളുടെ ഇതുവഴിയുള്ള യാത്ര. വാഹന ഗതാഗതത്തിരക്കേറിയ റോഡിൽ കുട്ടികൾ റോഡുമുറിച്ചു കടക്കുന്നതുതന്നെ ഏറെ ഭയപ്പെട്ടാണ്. മുറിച്ചിട്ടിരിക്കുന്ന പാഴ്മരങ്ങൾ കൂട്ടിയിട്ടിയിരിക്കുന്നതിനിടയിലൂടെ വേണം കുട്ടികൾക്ക് സ്കൂളിനകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാൻ. കാൽനട യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. സ്കൂൾ പരിസരത്ത് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും അടിയന്തര നടപടിവേണമെന്ന് നാട്ടുകാരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടു.