ചൂർണിക്കര- മനയ്ക്കപ്പടി റോഡ് തകർന്നു: വാഴനട്ട് പ്രതിഷേധിച്ചു
1575914
Tuesday, July 15, 2025 6:54 AM IST
ആലുവ: തകർന്ന് തരിപ്പണമായ ചൂർണിക്കര - മാരിയിൽ - മനയ്ക്കപ്പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാഴനട്ട് പ്രതിഷേധിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന ഉദ്ഘാടനം ചെയ്തു.
ചൂർണിക്കര പഞ്ചായത്തിലെ മാരിയിൽ - മനയ്ക്കപ്പടി റോഡ് തകർന്നിട്ട് നാളുകൾ ഏറെയായി. അശോകപുരത്തുനിന്നും തായിക്കാട്ടുകര അമ്പാട്ട്കാവ് ഭാഗത്തേക്ക് ആലുവ പട്ടണം ഒഴിവാക്കി എളുപ്പത്തിൽ എത്താവുന്ന റോഡാണിത്.