കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1575908
Tuesday, July 15, 2025 6:54 AM IST
കാലടി: 620 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വര ശ്രീമൂലനഗരം തേവര് പറമ്പിൽ നിയാസ് (31) നെയാണ് കാലടി പോലീസ് പിടികൂടിയത്. അകനാട് കനാൽ ബണ്ട് റോഡ് ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ജോസി എം. ജോൺസൺ, മുഹമ്മദ് ആഷിക്ക്, എഎസ്ഐ ജിൻസൺ, സിപിഒ സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.