27 വർഷമായി ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ
1575912
Tuesday, July 15, 2025 6:54 AM IST
നെടുമ്പാശേരി: ഇരുപത്തിയേഴ് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പോലീസ് പിടിയിലായി. ചെങ്ങമനാട് പറമ്പയത്ത് താമസിച്ചിരുന്ന രമേശനെ (62)യാണ് ചെങ്ങമനാട് പോലീസ് ചേർത്തലയിൽനിന്നു പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യം കിട്ടി. കോടതി നടപടികൾക്കിടയിൽ 1998ലാണ ഇയാൾ ഒളിവിൽപ്പോയത്.