ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1575902
Tuesday, July 15, 2025 6:54 AM IST
മൂവാറ്റുപുഴ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംസി റോഡിൽ വാഴപ്പിള്ളിയിൽ ഞായറാഴ്ച രാത്രി 10ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് പെരുന്പാവൂർ ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റിപടി സ്വദേശി എൽദോസിന്റെ കാറിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട എൽദോസ് ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതോടെ കത്തിപ്പിടിക്കുകയായിരുന്നു. എൽദോസ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയെത്തി തീഅണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. കാർ പൂർണമായും കത്തിനശിച്ചു.