വാൻ അപകടത്തിൽപ്പെട്ടു
1575901
Tuesday, July 15, 2025 6:54 AM IST
മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ ഇടിച്ചുകയറി. വെള്ളൂർക്കുന്നം കാർഷിക ബാങ്കിന് മുന്പിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽ നിന്ന് പെരുന്പാവൂരിലേക്ക് പോകുകയായിരുന്ന ഓമ്നിവാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ വാൻ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ യുവാവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാൻ ഭാഗികമായി തകർന്നു.