വിദ്യാസ്പർശം മെറിറ്റ് അവാർഡ് വിതരണം
1575900
Tuesday, July 15, 2025 6:54 AM IST
പോത്താനിക്കാട് : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ പൈങ്ങോട്ടൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാർഥികൾക്കും മാത്യു കുഴൽനാടൻ എംഎൽഎയുടെ വിദ്യാസ്പർശം അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നൈസ് എൽദോ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആനീസ് ഫ്രാൻസിസ്, മിൽസി ഷാജി, സാറാമ്മ കുര്യാക്കോസ്, സിസ്റ്റർ സിജി ജോർജ്, റോബിൻ ഏബ്രഹാം, ബിനു ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.