തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
1482664
Thursday, November 28, 2024 4:45 AM IST
മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയയിലെ പഞ്ചായത്ത് ഓഫീസ് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തി.
കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. ഓമന മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ സമരം എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം.എ നൗഷാദ് അധ്യക്ഷത വഹിച്ചു.
ആയവന പഞ്ചായത്ത് ഓഫീസ് സമരം കർഷക സംഘം കേന്ദ്ര കമ്മിറ്റിയംഗം പി.എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷതവഹിച്ചു. വാളകം പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജമന്തി മദനൻ അധ്യക്ഷതവഹിച്ചു. മാറാടി പഞ്ചായത്ത് ഓഫീസ് സമരം യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.ഡി. ഗോപി ഉദ്ഘാടനം ചെയ്തു. ശോഭ രവി അധ്യക്ഷത വഹിച്ചു. ആവോലി പഞ്ചായത്ത് ഓഫീസ് സമരം ആർ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. സിനി സത്യൻ അധ്യക്ഷത വഹിച്ചു.
ആരക്കുഴ പഞ്ചായത്ത് ഓഫീസ് സമരം പികഐസ് സംസ്ഥാന ട്രഷറർ വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. മിനി ബൈജു അധ്യക്ഷത വഹിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്ത് ഓഫീസ് സമരം സിഐടിയു ഏരിയ സെക്രട്ടറി സി.കെ സോമൻ ഉദ്ഘാടനം ചെയ്തു. സി.കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, അർഹമായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാല് വരെ വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറി.