ആ​ലു​വ: കൊ​ച്ചി മെ​ട്രോ​യു​ടെ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഫീ​ഡ​ർ ഓ​ട്ടോ സേ​വ​ന​മാ​യ ‘ക​മ്യൂ​ട്ടോ' ആ​ലു​വ​യി​ലു​മെ​ത്തി. പ​ത്ത് ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് സ്റ്റാ​ൻ​ഡാ​യി തെ​ക്ക് ഭാ​ഗ​ത്ത് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മി​നി​മം നി​ര​ക്ക് സാ​ധാ​ര​ണ ഓ​ട്ടോ​ക​ളെ​പ്പോ​ലെ 30 രൂ​പ ആ​ണെ​ങ്കി​ലും അ​ടു​ത്ത ഒ​ന്ന​ര കി​ലോ മീ​റ്റ​ർ നി​ര​ക്കി​ൽ 5 രൂ​പ വീ​തം കു​റ​വു​ണ്ടാ​യി​രി​ക്കും. ജി​പി​എ​സും, പ്ര​ത്യേ​ക ആ​പ്പും, പ​ണ​മ​ട​യ്ക്കാ​ൻ ക്യു​ആ​ർ കോ​ഡ് സം​വി​ധാ​ന​വും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. മീ​റ്റ​ർ റീ​ഡിം​ഗ് ഉ​ള്ള​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. ആ​ലു​വ​യി​ൽ എ​ത്തി​യി​ട്ടു​ള്ള ഡ്രൈ​വ​ർ​മാ​ർ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

1500 മു​ത​ൽ 2000 രൂ​പ വ​രെ​യു​ള്ള യാ​ത്രാ​ക്കൂ​ലി​യാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ന്ന​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ ‘ദീ​പി​ക' യോ​ട് പ​റ​ഞ്ഞു.