പ​റ​വൂ​ർ: ട്രാ​ഫി​ക് എ​സി​പി​യു​ടെ വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര കീ​ഴൂ​പ്പാ​ടം ചി​ല്ലി​ട്ട​ശേ​രി സി.​ടി. ഫ്രാ​ൻ​സി​സ് (79) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ര​ണ്ടി​ന് രാ​ത്രി എ​ട്ടി​ന് കീ​ഴൂ​പ്പാ​ടം സ​ൽ​ബു​ദ്ധി​മാ​താ പ​ള്ളി​യു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് ഈ​സ്റ്റ് എ​സി​പി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​ത്. പ​ള്ളി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഫ്രാ​ൻ​സി​സ് റോ​ഡ് കു​റു​കെ ക​ട​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഫ്രാ​ൻ​സി​സി​ന്‍റെ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റു.

കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് ഈ​സ്റ്റ് എ​സി​പി എ.​എ. അ​ഷ്റ​ഫ് ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നു ഫ്രാ​ൻ​സി​ന്‍റെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ത​ന്നെ ഫ്രാ​ൻ​സി​സി​നെ ആ​ദ്യം ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സി​ൽ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടാ​ഴ്ച അ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ശേ​ഷം മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പേ​ര് എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി എ​സി​പി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു.

ഫ്രാ​ൻ​സി​സി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്നു 10.30ന് ​കീ​ഴു​പ്പാ​ടം സ​ൽ​ബു​ദ്ധി​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: തോ​മ​സ്, വ​ർ​ഗീ​സ്, ജോ​സ​ഫ് (അ​ഡ്വൈ​സ​ർ, മി​നി​സി​ട്രി ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ഷൈ​നി, സി​ന്ധു, നീ​ലാ​ഞ്ജ​ന.