കൊ​ച്ചി: പ​രി​ചി​ത ന​മ്പ​റു​ക​ളി​ല്‍ നി​ന്ന് ഒ​ടി​പി ന​മ്പ​ര്‍ ചോ​ദി​ച്ച് വാ​ട്‌​സ്ആ​പ്പ് ഹാ​ക്ക് ചെ​യ്യു​ന്ന ത​ട്ടി​പ്പ് ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി നി​ര​വ​ധ പ​രാ​തി​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. മു​മ്പും ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യാ​ണ് പ​രാ​തി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​ത്. നേ​ര​ത്തെ ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള മ​റ്റ് സ​മൂ​ഹ​മാ​ധ​യ​മ​ങ്ങ​ള്‍ വ​ഴി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​ന്നാ​ല്‍ വാ​ട്‌​സ്ആ​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​ത്ര​യ​ധി​കം ത​ട്ടി​പ്പു​ക​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​താ​യി സൈ​ബ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പു​റ​മേ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ലെ ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​ക​ളെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഒ​ടി​പി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​രി​ച​യ​മു​ള്ള ആ​ളു​ക​ള്‍ സ​ന്ദേ​ശം അ​യ​ച്ചാ​ല്‍​പ്പോ​ലും യ​ഥാ​ര്‍​ഥ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ച്ച ശേ​ഷ​മേ പ്ര​തി​ക​രി​ക്കാ​വൂ എ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ത​ട്ടി​പ്പ് ഇ​ങ്ങ​നെ

ഒ​രു ആ​റ​ക്ക ഒ​ടി​പി ന​മ്പ​ര്‍ എ​സ്എം​എ​സ് ആ​യി അ​ബ​ദ്ധ​ത്തി​ല്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് വാ​ട്‌​സ്ആ​പ്പി​ല്‍ ഫോ​ര്‍​വേ​ഡ് ചെ​യ്ത് ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ട് പ​രി​ച​യ​മു​ള്ള ന​മ്പ​രു​ക​ളി​ല്‍ നി​ന്നാ​ണ് ത​ട്ടി​പ്പ് സ​ന്ദേ​ശം എ​ത്തു​ന്ന​ത്. ന​മു​ക്ക് പ​രി​ച​യ​മു​ള്ള, നേ​ര​ത്തെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ആ​ളു​ക​ളു​ടെ ന​മ്പ​രു​ക​ളി​ല്‍ നി​ന്നാ​കും ഇ​ത്ത​ര​ത്തി​ല്‍ സ​ന്ദേ​ശം വ​രു​ന്ന​ത്.

ഒ​ടി​പി ന​മ്പ​ര്‍ ഫോ​ര്‍​വേ​ഡ് ചെ​യ്തു കൊ​ടു​ത്താ​ല്‍ ന​മ്മു​ടെ വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ടും. ഇ​തോ​ടെ ത​ട്ടി​പ്പു​കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട്. തു​ട​ര്‍​ന്ന് ന​മ്മ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ​യും ന​മ്മു​ടെ കോ​ണ്‍​ടാ​ക്ട് ലി​സ്റ്റി​ലെ അം​ഗ​ങ്ങ​ള്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ ഒ​ടി​പി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളും അ​യ​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി.

വാ​ട്‌​സ്ആ​പ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ആ ​സ​ന്ദേ​ശ​വും ത​ട്ടി​പ്പ് സം​ഘ​ത്തി​ന് ഡി​ലീ​റ്റ് ആ​ക്കാ​ന്‍ ക​ഴി​യും.