കോ​ത​മം​ഗ​ലം: കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട സ​ർ​വീ​സ് ക്യാ​ന്പ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ത​ക​രാ​റി​ലാ​യ ചെ​റു​കി​ട കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യാ​ണ് ര​ണ്ടാം ഘ​ട്ട സ​ർ​വീ​സ് ക്യാ​ന്പ്. കാ​ക്ക​നാ​ടു​ള്ള അ​ഗ്രി​ക​ൾ​ച്ച​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള മെ​ക്കാ​നി​ക്കു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ലെ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളി​ൽ നി​ന്നു​മു​ള്ള ക​ർ​ഷ​ക​രു​ടെ ത​ക​രാ​റാ​യ കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ർ​വീ​സ് ക്യാ​ന്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ന​ൽ​കി​യ​ത്. 1000 രൂ​പ വ​രെ​യു​ള്ള സ്പെ​യ​ർ പാ​ർ​ട്സു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, ജോ​മി തെ​ക്കേ​ക്ക​ര, ജെ​യിം​സ് കോ​റ​ന്പേ​ൽ, സാ​ലി ഐ​പ്പ്, ആ​നീ​സ് ഫ്രാ​ൻ​സി​സ്, നി​സ​മോ​ൾ ഇ​സ്മാ​യി​ൽ, ടി.​കെ. കു​ഞ്ഞു​മോ​ൻ, പ്രി​യ​മോ​ൾ തോ​മ​സ്, സാം, ​വി.​കെ. സു​ഗ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.