മ​ട്ടാ​ഞ്ചേ​രി: ഡ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ്ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ വി​ദേ​ശി​യെ ഹോം​സ്റ്റേ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി റ​യ്സാ​ദ് ഹോ​ളോ​വെ​ൻ​കോ (75)ആ​ണ് മ​രി​ച്ച​ത്. ഫോ​ർ​ട്ട്കൊ​ച്ചി ഞാ​ലി​പ​റ​മ്പി​ലെ ചെ​റീ​സ് ഹോം​സ്റ്റേ​യി​ലാ​ണ് ഇ​യാ​ളെ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഹോം​സ്റ്റേ ഉ​ട​മ റോ​യി ഡാ​നി​യേ​ൽ ചാ​യ ന​ൽ​കു​ന്ന​തി​നാ​യി എ​ത്തി വി​ളി​ച്ച​പ്പോ​ൾ വാ​തി​ൽ തു​റ​ന്നി​ല്ല. പി​ന്നീ​ട് ബ​ല​മാ​യി തു​റ​ന്ന് നോ​ക്കി​യ​തോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ക​ഴി​ഞ്ഞ 15 നാ​ണ് റ​യ്സാ​ദ് ഗോ​വ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഫോ​ർ​ട്ട്കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡെ​ങ്കി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​പ്പോ​ൾ ഡെ​ങ്കി പോ​സി​റ്റീ​വാ​യി​രു​ന്നു. ബ്ളെ​ഡ് കൗ​ണ്ടി​ൽ കാ​ര്യ​മാ​യ കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ ഹോം​സ്റ്റേ​യി​ൽ ത​ന്നെ വി​ശ്ര​മി​ച്ചോ​ളാ​മെ​ന്ന് റ​യ്സാ​ദ് പ​റ​ഞ്ഞ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

ഫോ​ർ​ട്ട്കൊ​ച്ചി പോ​ലീ​സും കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ​യും സ്ഥ​ല​ത്തെ​ത്തി. മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക​ൻ മാ​ർ​ക്കി​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.​മ​ക​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം സം​സ്കാ​രം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.​ഇ​ന്ന് ദോ​ഹ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.