തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
1482658
Thursday, November 28, 2024 4:45 AM IST
ആലങ്ങാട്: ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ പണിമുടക്കി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, ഹാജർ രേഖപ്പെടുത്തുന്ന എൻഎംഎംഎസ് സംവിധാനം നിർത്തലാക്കുക തൊഴിൽ സുരക്ഷ നൽകുക ചെയ്യുന്ന ജോലിയുടെ അളവ് പരിശോധിച്ച് കൂലി കുറക്കാതിരിക്കുക തൊഴിലാളികൾക്ക് ഗ്ലൗസും, കംപ്യൂട്ടറും നൽകുക, കൂലി കൃത്യമായി തൊഴിലാളികൾക്ക് നൽകുക , തൊഴിൽ ദിനം 200 ആയി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംസ്ഥാന തലത്തിൽ തൊഴിലാളികളുടെ സമരം.
ആലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഉള്ള മാർച്ചും ധർണയും എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വി.എം. ശശി ഉദ്ഘാടനം ചെയ്തു.
കെ.ആർ. ബിജു ആലങ്ങാട് അധ്യക്ഷത വഹിച്ചു. സിനി റെജി സ്വാഗതം പറഞ്ഞു. അഭിവാദ്യം ചെയത്കൊണ്ട് കർഷകസംഘം ജില്ല വൈസ്പ്രസിഡന്റ് എം.കെ. ബാബു, കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി പി.എം. മനാഫ്, ഹെലത വിജയൻ, വി.ജി .ജോഷി, സി. ജെ. ഷാജു, പി..ആർ. ജയകൃഷ്ണൻ, പി.ആർ രഘു , എ.ഐ. സുരേഷ്, മെമ്പർമാരായ ബിൻസി സുനീൽ, സുനി സജീവൻ, മിനിബാബു, ഷാര പ്രവീൺ എന്നിവർ സംസാരിച്ചു. സമരത്തിന്റെ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് യൂണിയൻ നേതാക്കൾ നൽകി.