കോതമംഗലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ
1482139
Tuesday, November 26, 2024 4:59 AM IST
കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാന്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം സിവിൽ സ്റ്റേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
എകെഡബ്യൂആർഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മത്തായി വാരപ്പെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പൈലി നെല്ലിമറ്റം, ജില്ലാ സെക്രട്ടറി അജിമോൻ, കെ.ഒ. ഗോപാലൻ, ജില്ലാ ഉപദേശ സമിതിയംഗങ്ങളായ മണി ശർമ, ദീപ മണി, ജില്ലാ ട്രഷറർ എം.കെ. സുധാകരൻ, മത്തായി കോലഞ്ചേരി, ശ്രീദേവി പറവൂർ എന്നിവർ പ്രസംഗിച്ചു.ം