അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മു​നി​സി​പ്പ​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ (എ​എം​ആ​ര്‍​എ) അ​പെ​ക്‌​സ് ബോ​ഡി​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷ​വും മി​ക​ച്ച റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളും, പ്ര​തി​ഭാ​പു​ര​സ്കാ​ര വി​ത​ര​ണവും ന​ട​ത്തി.

ഫി​സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ഷി​മി​ത്ത് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. എ​എം​ആ​ര്‍​എ അ​പ​ക്‌​സ് ബോ​ഡി പ്ര​സി​ഡ​ന്‍റ് കെ.​എ. പൗ​ലോ​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ബി വ​ര്‍​ഗീ​സ്, ജോ​ണി കു​ര്യാ​ക്കോ​സ്, ജോ​സ് പ​ട​യാ​ട്ടി​ല്‍, ടി.​കെ. രാ​ജീ​വ്, പോ​ള്‍ കെ. ​ജോ​സ​ഫ്, വി.​ടി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​ഡി. ജ​യ​ന്‍, ഫ്രാ​ന്‍​സി​സ് ത​ച്ചി​ല്‍, പി.​പി. സാ​ജു, പി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ മി​ക​ച്ച റ​സി​ഡ​ന്‍റ്സ് അ​സോസി​യേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ത​കു​ള​ങ്ങ​ര ഈ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു. ര​ണ്ടാ​മ​ത്തെ മി​ക​ച്ച അ​സോ​സി​യേ​ഷ​നായ കോ​ത​കു​ള​ങ്ങ​ര ടെ​മ്പി​ള്‍ ന​ഗ​ര്‍ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നും മൂന്നാം സ്ഥാനക്കാരായ സ്വ​പ്ന​ന​ഗ​ര്‍ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നും ചടങ്ങിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.