തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജന കുത്തിവയ്പ് നടത്തി
1482649
Thursday, November 28, 2024 4:45 AM IST
പിറവം: നഗരസഭയുടെ നേതൃത്വത്തിൽ പേ വിഷ ബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കൾക്ക് കുത്തിവയ്പ് വിവിധ കേന്ദ്രങ്ങളിൽ നടത്തി. ഇന്നലെ പുലർച്ചെ അഞ്ചു മുതൽ പിറവം ടൗണിൽ നിന്നും ആരംഭിച്ച കുത്തിവയ്പ് നഗരസഭയുടെ വിവിധ പ്രദേശങ്ങളായ കക്കാട്,കളന്പൂർ, കോട്ടപ്പുറം, പാഴൂർ, മാമ്മലക്കവല,പാലച്ചുവട്,നാമക്കുഴി, ഇല്ലിക്കമുക്കട, മുളക്കുളം പള്ളിപ്പടി, പാറെക്കുന്ന്, പള്ളിക്കാവ് എന്നിവിടങ്ങളിൽ നടത്തി.
നഗരസഭ ചെയർപേഴ്സണ്‍ അഡ്വ. ജൂലി സാബു, ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ, കൗണ്‍സിലർമാരായ രാജു പാണാലിക്കൽ, ഗിരീഷ്കുമാർ പി, ജോജിമോൻ ചാരുപ്ലാവിൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുണ്‍കുമാർ എന്നിവർ നേതൃത്വം നൽകി.
ഡോ. അലീന രാജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എം.കെ. ധന്യ, സിജി ജോസഫ് എന്നിവരാണ് തെരുവ് നായ്ക്കൾക്ക് കുത്തി വയ്പ് നടത്തിയത്.