നിർധന കുടുംബങ്ങൾക്ക് കാരുണ്യ ഭവനമൊരുക്കി ലയണ്‍സ് ക്ലബ്
1482138
Tuesday, November 26, 2024 4:59 AM IST
മൂവാറ്റുപുഴ: നിർധന കുടുംബങ്ങൾക്ക് കാരുണ്യ ഭവനമൊരുക്കി ഏനാനല്ലൂർ ലയണ്‍സ് ക്ലബ്. ആയവന പഞ്ചായത്തിൽ കാലാന്പൂരിൽ നിർമിക്കുന്ന ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം ഡിസ്ട്രിക്ട് ഗവർണർ രാജൻ നന്പൂതിരി നിർവഹിച്ചു.
അർഹതയുള്ള മൂന്ന് കുടുംബങ്ങൾക്കാണ് ലയണ്‍സ് ക്ലബ് ആദ്യഘട്ടത്തിൽ വീടുകൾ നിർമിച്ചു നൽകുന്നത്. ക്ലബ് പ്രസിഡന്റ് സന്തോഷ് മാടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജോമോൻ മലേക്കുടി, ബി. ജിതേഷ്, ജോർജ് സാജു, സിബി ഫ്രാൻസിസ്, എൻ.എച്ച്. സനൽ, ഷിബു അലക്സ്, ഷിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.