വിശുദ്ധ ചാവറയച്ചൻ സമൂഹത്തിന്റെ പൊതുസ്വത്ത്: ഗോവ ഗവർണർ
1481891
Monday, November 25, 2024 5:05 AM IST
കൂനമ്മാവ്: വിശുദ്ധ ചാവറയച്ചന് സമൂഹത്തിന്റെ പൊതുസ്വത്താണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും വിശുദ്ധ എവുപ്രാസ്യയുടെയും വിശുദ്ധ പദവിപ്രഖ്യാപനത്തിന്റെ പത്താമത് വാര്‍ഷികവും കൂനമ്മാവ് കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐയുടെ വജ്രജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിഎംഐ തിരുഹൃദയ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജൂബിലി സന്ദേശം നല്കി. മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ജനറല്‍ കൗണ്‍സിലറും സേവാ ഡയറക്ടറുമായ ഫാ. ബിജു വടക്കേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ഐടിഐയുടെ സേവന പദ്ധതിയായ കാരുണ്യ സ്പര്‍ശം ചാവറ സാന്ത്വനം ഏഴാംഘട്ടത്തിന്റെ ഭാഗമായി നിര്‍മിച്ചു നല്കുന്ന സ്നേഹ ഭവനത്തിന്റെയും പണി പൂര്‍ത്തിയാക്കി നല്കുന്ന ഭവനത്തിന്റെയും താക്കോല്‍ദാനം, ചാവറ സ്പെഷല്‍ സ്കൂളിന് സമ്മാനിക്കുന്ന വാഹനത്തിന്റെ താക്കോല്‍ദാനം, ആലുവ കാര്‍മല്‍ ഹോസ്പിറ്റലിന് നല്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, പറവൂര്‍ ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്കുള്ള ഡയാലിസിസ് യൂണിറ്റിന്റെ സമര്‍പ്പണം, രണ്ടായിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്കുള്ള പൊന്കതിര് ഭക്ഷ്യധാന്യ കിറ്റ് വിതരണം, 100 വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ സ്കൂള്‍ കിറ്റ് വിതരണം എന്നിവയും ചടങ്ങില്‍ നടന്നു.
ഐടിഐ മാനേജര്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍, പ്രിന്‍സിപ്പൽ ഫാ. ജോബി കോഴിക്കോട്, മദര്‍ പ്രൊവിന്‍ഷ്യൽ സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍, വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു കോയിക്കര, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ഷിന്റോ തളിയത്ത്, സേവ ഡയറക്ടര്‍ ഫാ. മാത്യു കിരിയാന്തന്‍, പറവൂർ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീനാ ശശിധരന്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ യേശുദാസ് പറപ്പിള്ളി, ഷാരോണ്‍ പനക്കല്‍, കോട്ടുവള്ളി പഞ്ചായത്തംഗം ബിജു പഴമ്പിള്ളി എന്നിവര്‍ പങ്കെടുത്തു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സെന്റ് ജോസഫ് ആശ്രമം പ്രിയോര്‍ ഫാ. മാര്ട്ടിന് മുണ്ടാടനെയും ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേലിനെയും ആദരിച്ചു.