ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഉജ്വല തുടക്കം
1482147
Tuesday, November 26, 2024 4:59 AM IST
ആദ്യദിനം ആലുവ
പെരുമ്പാവൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന് പെരുമ്പാവൂര്‍ കുറുപ്പംപടി എംജിഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രൗഢോജ്വല തുടക്കം. നാടന്‍പാട്ടും പൂരക്കളിയും അരങ്ങുതകര്‍ത്ത ആദ്യദിനം 192 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നില്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 191 പോയിന്റുമായി നോര്‍ത്ത് പറവൂര്‍ തൊട്ടുപിന്നാലെയുണ്ട്. 183 പോയിന്റുമായി ആതിഥേയരായ പെരുമ്പാവൂർ (183), കോതമംഗലം (182) എറണാകുളം (179) ഉപജില്ലകളാണ് യഥാക്രമം മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
ആലുവ വിദ്യാധിരാജാ വിദ്യാഭവന് ഇഎംഎച്ച്എസാണ് സ്കൂള്‍ പട്ടികയില്‍ ഒന്നാമത് (80). സെന്റ് മേരീസ് മോറക്കാല (73) രണ്ടാമതും സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എച്ച്എസ് മൂവാറ്റുപുഴ (59) മൂന്നാമതുമാണ്.
അറബിക് കലോത്സവം യുപി വിഭാഗത്തില്‍ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, വൈപ്പിന്‍, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍ ഉപജില്ലകള്‍ക്ക് 10 പോയന്റ് വീതമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 30 പോയന്റ് വീതമുള്ള കോതമംഗലം, പെരുമ്പാവൂര്‍, വൈപ്പിന്‍, കോലഞ്ചേരി, ആലുവ ഉപജില്ലകളാണ് മുന്നില്‍. സംസ്കൃതോത്സവം യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിൽ യഥാക്രമം എറണാകുളം (35), ആലുവ (20) ഉപജില്ലകളാണ് മുന്നില്‍.
മേളയ്ക്ക് തുടക്കം കുറിച്ച് രാവിലെ ഒമ്പതിന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തി. ഔദ്യോഗിക ഉദ്ഘാടനം പ്രധാന വേദിയായ എംജിഎം എച്ച്എസ്എസില്‍ ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. നടന് രമേഷ് പിഷാരടി, പ്രേമലു ഫെയിം സംഗീത് പ്രതാപ് എന്നിവരും പങ്കെടുക്കും.
ഉദ്ഘാടനത്തിനുശേഷം ഒന്നാം വേദിയില്‍ ഒപ്പന മത്സരം അരങ്ങേറും. മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മംഗലംകളി, നാടകം, കഥകളി മത്സരങ്ങളും രണ്ടാംദിനം വേദിയിലെത്തും.
തുടക്കം വൈകി
ആദ്യദിനം വൈകിയാണ് എല്ലാ വേദികളിലും മത്സരങ്ങള്‍ തുടങ്ങിയത്. വേദികളില്‍ നമ്പര്‍ പതിക്കാത്തത് മത്സരാര്‍ഥികളെ വലച്ചു. ഉച്ചയോടെയാണ് നമ്പര്‍ അടയാളപ്പെടുത്തിയത്. നങ്ങ്യാര്‍കൂത്തിലും നാടന്‍പാട്ടിലും വിധിനിര്‍ണയത്തിനെതിരെ അപ്പീലെത്തി. എല്ലാ വിഭാഗങ്ങളിലെയും രചനാ മത്സരങ്ങള്‍ പൂര്‍ത്തിയായി.
വേദിയില്‍ ഇന്ന്
വേദി 1
(എംജിഎം സ്കൂള്‍ ഗ്രൗണ്ട്)
രാവിലെ 9ന് ഉദ്ഘാടനം
ഒപ്പന: രാവിലെ 11ന് യുപി, ഉച്ചകഴിഞ്ഞ് രണ്ടിന് എച്ച്എസ്എസ് വൈകിട്ട് 4.30ന് എച്ച്എസ്
വേദി 2
(എംജിഎം സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം)
മോഹിനിയാട്ടം രാവിലെ
ഒന്‍പതിന് എച്ച്എസ്
ഉച്ചയ്ക്ക് 12ന് യുപി, ഉച്ചകഴിഞ്ഞ് മൂന്നിന് എച്ച്എസ്എസ്
വേദി 3
മാപ്പിള്ളപ്പാട്ട് രാവിലെ ഒന്‍പതിന് യുപി, 10.30ന് എച്ച്എസ് (ആണ്), 11.30ന് എച്ച്എസ് (പെണ്), ഉച്ചയ്ക്ക് ഒന്നിന് എച്ച്എസ്എസ് (ആണ്), രണ്ടിന് എച്ച്എസ്എസ് (പെണ്)
വേദി 4
കഥകളി സിംഗിള്‍ രാവിലെ ഒന്‍പതിന് എച്ച്എസ് (ആണ്), 10ന് എച്ച്എസ് (പെണ്),
11ന് എച്ച്എസ്എസ് (ആണ്), 12ന് എച്ച്എസ്എസ് (പെണ്)
കഥകളി ഗ്രൂപ്പ്
ഉച്ചയ്ക്ക് ഒന്ന് എച്ച്എസ്, ഉച്ചയ്ക്ക് രണ്ടിന് എച്ച്എസ്എസ്
വേദി 5
ദഫ്മുട്ട് രാവിലെ ഒന്‍പതിന് എച്ച്എസ്, 11.30ന് എച്ച്എസ്എസ്
അറബനമുട്ട് ഉച്ചയ്ക്ക് 1.30ന് എച്ച്എസ്, 3.30ന് എച്ച്എസ്എസ്
വേദി 6
മംഗലം കളി
രാവിലെ ഒന്‍പതിന് എച്ച്എസ്, 12ന് എച്ച്എസ്എസ്
ശാസ്ത്രീയ സംഗീതം
ഉച്ചയ്ക്ക് 2.30ന് യുപി
വേദി 7
നാടകം രാവിലെ ഒന്‍പതിന് യുപി, രണ്ടിന് എച്ച്എസ്എസ്
വേദി 8
കഥാപ്രസംഗം രാവിലെ ഒന്‍പതിന് യുപി, 11.30ന് എച്ച്എസ്, മൂന്നിന് എച്ച്എസ്എസ്
വേദി 9
സംസ്കൃതോത്സവം ചമ്പു പ്രഭാഷണം രാവിലെ ഒന്‍പതിന് എച്ച്എസ്
പാഠകം രാവിലെ 10ന് എച്ച്എസ് (പെണ്), ഒന്നിന് എച്ച്എസ് (ആണ്)
വേദി 10
ലളിത ഗാനം രാവിലെ 9ന് യുപി, 10ന് എച്ച്എസ് (ആണ്), 12ന് എച്ച്എസ് (പെണ്), 1.30ന് എച്ച്എസ്എസ് (പെണ്), 2.30ന് എച്ച്എസ്എസ് (ആണ്)
വേദി 11
അറബിക് പദ്യം ചൊല്ലല്‍ ജനറല്‍
രാവിലെ ഒന്‍പതിന് യുപി, 10ന് എച്ച്എസ്, 11ന് എച്ച്എസ്എസ്,
അറബിക് കലോത്സവം
അറബിക് പദ്യം ഉച്ചയ്ക്ക് 12ന് യുപി, 1.30ന് എച്ചഎസ് (ആണ്), 2.30ന് എച്ച്എസ് (പെണ്)
സംഭാഷണം 3ന് എച്ച്എസ്
വേദി 12
സംസ്കൃതോത്സവം
കഥാകഥനം രാവിലെ ഒന്‍പതിന് യുപി പദ്യം ചൊല്ലല്‍ രാവിലെ 10ന് യുപി (ഗേള്‍സ്), 11ന് യുപി (ബോയ്സ്), 12ന് എച്ച്എസ്, 1ന് എച്ച്എസ്എസ്, ജനറല്‍
വേദി 13
ഇംഗ്ലീഷ് പദ്യം രാവിലെ ഒന്‍പതിന് യുപി, 10.30ന് എച്ച്എസ്, 11.30ന് എച്ച്എസ്എസ്
ഇംഗ്ലീഷ് പ്രസംഗം 12.30ന് യുപി, 1.30ന് എച്ച്എസ്, 2.30ന് എച്ച്എസ്എസ്
വേദി 14
ഹിന്ദി പദ്യം
രാവിലെ ഒന്‍പതിന് യുപി, 10ന് എച്ച്എസ്, 11ന് എച്ച്എസ്എസ്
ഹിന്ദി പ്രസംഗം
ഉച്ചയ്ക്ക് 12.30ന് യുപി, 1.30ന് എച്ച്എസ്, 2.30ന് എച്ച്എസ്എസ്