മീങ്കുന്നം-ജവഹർ റോഡ് നിർമാണോദ്ഘാടനം
1482135
Tuesday, November 26, 2024 4:59 AM IST
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 11-ാം വാർഡിലെ മീങ്കുന്നം-ജവഹർ റോഡ് നിർമാണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. നിർമാണത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 25 ലക്ഷം അനുവദിച്ചു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവുമായ ജാൻസി മാത്യു, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ലൂയീസ്, മുൻ മണ്ഡലം പ്രസിഡന്റ് സാബു പൊതൂർ, വാർഡ് പ്രസിഡന്റ് ഷാജി മാണി തുടങ്ങിയവരുടെ ശ്രമഫലമായിട്ടാണ് തുക അനുവദിച്ചത്.
യോഗത്തിൽ കോണ്ഗ്രസ് വാർഡ് പ്രസിഡന്റ് ഷാജി മാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, മണ്ഡലം പ്രസിഡന്റ് പോൾ ലൂയീസ്, പഞ്ചായത്തംഗം സാബു പൊതൂർ, ജിജു ഓണാട്ട്, ലസിത മോഹൻ, ദീപതി സണ്ണി, മേരി പീറ്റർ, ജോർജ് മാത്യു ഓർത്തിങ്കൽ, ഐജി വർഗീസ് എന്നിവർ പ്രസംഗിച്ചു.