വിധി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം, സംഘര്‍ഷം; പോലീസ് ഇടപെട്ടു
1482653
Thursday, November 28, 2024 4:45 AM IST
പെരുന്പാവൂര്‍: വിധി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കലോത്സവനഗരിയില്‍ സംഘര്‍ഷാവസ്ഥ. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം മത്സരത്തിലും മൂകാഭിനയത്തിലുമുണ്ടായ വിധിനിര്ണയത്തിലാണ് തര്‍ക്കം ഉടലെടുത്തത്.
ഭരതനാട്യം മത്സരത്തില്‍ ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ഥിക്ക് സമ്മാനം ലഭിക്കാതെ വന്നതോടെ മത്സരാര്‍ഥിയും രക്ഷിതാവും ഇത് ചോദ്യം ചെയ്യുകയും പ്രോഗ്രാം കമ്മിറ്റി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതിനിടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തില്‍ സമ്മാനം ലഭിച്ചില്ലെന്ന പരാതിയുമായി ഒരു ടീം പ്രോഗ്രാം കമ്മിറ്റി ഓഫീസിന് മുമ്പിലേക്ക് എത്തിയത്. ഇതോടെ പ്രതിഷേധങ്ങള്‍ കനത്തു.
ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് ഇരുമത്സരങ്ങളും വൈകിയാണ് ആരംഭിച്ചതും അവസാനിച്ചതും.
വേദിയില്‍ ഇന്ന്
വേദി ഒന്ന്: എച്ച്എസ് ഭരതനാട്യം യുപി കുച്ചിപ്പുടിഎച്ച്എസ്എസ് സംഘനൃത്തം, രണ്ട്: എച്ച്എസ്എസ്, എച്ച്എസ് കേരള നടനം, മൂന്ന്: എച്ച്എസ്, എച്ച്എസ് നാടോടിനൃത്തം, നാല്: യുപി, എച്ച്എസ്, എച്ച്എസ്എസ് ദേശഭക്തി ഗാനം യുപി, എച്ച്എസ്, എച്ച്എസ്എസ് സംഘഗാനം, അഞ്ച്: എച്ച്എസ്, എച്ച്എസ്എസ് ചെണ്ട തായമ്പക ചെണ്ടമേളം, ആറ്: എച്ച്എസ്, എച്ച്എസ്എസ് പളിയനൃത്തം മലപ്പുലയ ആട്ടം, ഏഴ്: എച്ച്എസ്, എച്ച്എസ്എസ് ചവിട്ടുനാടകം, വേദി എട്ട്: എച്ച്എസ്, എച്ച്എസ്എസ് ഉപകരണ സംഗീതം (ഗിറ്റാര്‍ പാശ്ചാത്യം)വയലിന് (പാശ്ചാത്യം)ക്ലാര്നെറ്റ്/ബ്യൂഗിള്ജാസ്, ഒമ്പത്: (സംസ്കൃതോത്സവം) യുപി, എച്ച്എസ് പ്രഭാഷണം, എച്ച്എസ്എസ് പ്രസംഗം യുപി, എച്ച്എസ് സംസ്കൃത സംഘഗാനം, 10. അക്ഷരശ്ലോകം യുപി, എച്ച്എസ് ഗാനാലാപനം, 11. (അറബിക് കലോത്സവം) എച്ച്എസ്, യുപി സംഘഗാനം എച്ച്എസ് കഥാപ്രസംഗം, യുപി, എച്ച്എസ് മോണോ ആക്ട്, 13. എച്ച്എസ് ഉറുദു ഗസല്‍, യുപി, എച്ച്എസ് ഉറുദു സംഘഗാനം, 14. എച്ച്എസ്, എച്ച്എസ്എസ് തബല പഞ്ചവാദ്യം മദ്ദളം.