80 ഓളം കാമറകള്‍ സജ്ജം: കമ്മീഷണര്‍
1482133
Tuesday, November 26, 2024 4:22 AM IST
കൊച്ചി: നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് (ഐടിഎംഎസ്) കീഴില്‍ എണ്‍പതോളം കാമറകള്‍ സജ്ജമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഐടിഎംഎസ് സജ്ജമാക്കിയിട്ടുള്ളത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്താനാകും.
ഇന്റലിജന്റ് സിറ്റി സര്‍വൈലന്‍സ് സിസ്റ്റം വഴി 33 സ്ഥലങ്ങളില്‍ 333 കാമറകള്‍ കൊച്ചി കോര്പറേഷന് മേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് കണ്ട്രോള് റൂമിലായിരിക്കും ഇവയുടെ നിരീക്ഷണം. ഇതിനായി 24 മണിക്കൂറും പോലീസിനെ നിയമിച്ചിട്ടുണ്ട്.
50 സ്ഥലങ്ങളില്‍ എമര്‍ജന്‍സി കോള്‍ ബോക്സ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
ചേരാനെല്ലൂരില്‍
റൗണ്ട് എബൗട്ട്
ചേരാനെല്ലൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് റൗണ്ട് എബൗട്ട് സംവിധാനം കൊണ്ടു വരുമെന്നു കമ്മീഷണര്‍ പറഞ്ഞു. ട്രാഫിക് സുഗമമാക്കാന്‍ പേട്ട ജംഗ്ഷനില്‍ ഗതാഗത പരിഷ്ക്കരണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.