ആ​ലു​വ: ക്രൈ​സ്ത​വ സ​ഭാ ച​രി​ത്ര​കാ​ര​നും സി​എം​ഐ സ​ന്യാ​സ​സ​ഭ​യു​ടെ ഭ​ര​ണ സാ​ര​ഥി​യും ആ​യി​രു​ന്ന അ​ന്ത​രി​ച്ച വൈ​ദി​ക​ൻ റ​വ. ഡോ. ​ആ​ന്‍റ​ണി മ​ത്തി​യാ​സ് അ​ച്ച​ന്‍റെ 12-ാമ​ത് അ​നു​സ്മ​ര​ണ​ദി​നം ന​ട​ത്തി. ആ​ലു​വ ജീ​വ​സ് കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ലു​വ സെ​ന്‍റ് ആ​ന്റ​ണീ​സ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​പോ​ൾ നെ​ടും​ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൊ​ച്ചി രാ​ജ​ഗി​രി എ​സ്എ​ച്ച് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ണു​ത്തി ഹോ​ളി ഫാ​മി​ലി കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ആ​നി കു​ര്യാ​ക്കോ​സ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

പ്ര​സി​ദ്ധ ച​രി​ത്ര​കാ​ര​നും ക​ഥാ​കൃ​ത്തു​മാ​യ വ​ർ​ഗീ​സ് അ​ങ്ക​മാ​ലി ‘കേ​ര​ള​സ​ഭാ ച​രി​ത്ര​ത്തി​ൽ മു​ണ്ടാ​ട​ൻ അ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ 'എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വ​സ് കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി തെ​ക്കേ​കൈ​ത​ക്കാ​ട്ട്, ജോ​സി പി. ​ആ​ൻ​ഡ്രൂ​സ്, ബാ​ബു കെ. ​വ​ർ​ഗീ​സ്, അ​ജി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.