തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
1481692
Sunday, November 24, 2024 6:33 AM IST
കൊച്ചി: ജില്ലയിലെ 72 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാ4ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
20 ശതമാനത്തില്‍ താഴെ പദ്ധതി പുരോഗതി കൈവരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ എത്രയും വേഗം പദ്ധതി വിനിയോഗം വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അടുത്ത ആസൂത്രണ സമിതി യോഗത്തിന് മുമ്പായി പദ്ധതി ചെലവഴിക്കല്‍ പരമാവധി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു. ഹെല്‍ത്ത് ഗ്രാന്റ് സ്കീം പദ്ധതി അവലോകനവും നടന്നു. കെട്ടിടമില്ലാത്ത സബ് സെന്ററുകള്‍ക്ക് കെട്ടിട നിര്‍മാണത്തിന് 22 പഞ്ചായത്തുകളിലായി 25 പദ്ധതികളാണുള്ളത്.
വാര്‍ഷിക പദ്ധതി ഭേദഗതി അവസാനിക്കാന്‍ നാലു മാസം മാത്രമാണ് ശേഷിക്കുന്നത്. ജില്ലയുടെ പദ്ധതി പുരോഗതി 21.11 ശതമാനമാണ്. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. തുളസി, അനിത, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹന്‍, അനിമോള്‍ ബേബി, ഷാന്റി ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.