യുവ കേരള സമരാഗ്നി സംഘടിപ്പിച്ചു
1481275
Saturday, November 23, 2024 4:31 AM IST
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര നിലപാടിലും, മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നതിലും പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട്-എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ കേരള സമരാഗ്നി സംഘടിപ്പിച്ചു.
എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പില്‍ നടന്ന പരിപാടി കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. ടി.എ. ഡേവിസ്. ടി.ജെ. ബിജു, സജിമോന്‍ കോട്ടക്കല്‍, എന്‍.സി. ചെറിയാന്, ജോണ്സണ് ലോപ്പസ്, ജോസി പി. തോമസ്, മാത്യു ചാഴിക്കാടന്, മജോ പൊക്കാട്, സാദ്ദിഖ്, ബൈജു വര്‍ഗീസ്, മിഥുന്‍ലാല്‍ മിത്ര, ജെസല്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.