കീരന്പാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ജൂബിലി ദമ്പതീസംഗമം
1480725
Thursday, November 21, 2024 5:14 AM IST
കോതമംഗലം: കീരന്പാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ദമ്പതി സംഗമം വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ഉദ്ലാടനം ചെയ്തു.
ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ മെമന്റോ നൽകി ആദരിച്ചു. ജൂബിലേറിയൻസ് കേക്ക് മുറിച്ച് എല്ലാവർക്കും കേക്ക് വിതരണം നടത്തി.
ഫാമിലി അപ്പസ്തോലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡന്റ് ഡിംപിൾ ഷോജി, ഹെലൻ ടൈറ്റസ്, ജോർഡി മനയാനിപ്പുറം, ലൂസി ഓടക്കൽ എന്നിവർ പ്രസംഗിച്ചു. ബീന സൈൻ, സാബി വാട്ടപ്പിള്ളി, റാണി ജോസ് ചെറായിൽ, ടി.പി. മൈക്കിൾ, ജെയിംസ് തെക്കേക്കര എന്നിവർ നേതൃത്വം നൽകി.