മോറയ്ക്കാല സെന്റ് മേരീസിന് ഓവറോൾ കിരീടം
1481280
Saturday, November 23, 2024 4:31 AM IST
കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി പന്ത്രണ്ടാം തവണയും ഓവറോൾ ചാന്പ്യൻമാരായി. 584 പോയന്റോടെയാണ് മോറയ്ക്കാല കിരീടം നിലനിർത്തിയത്. 379 പോയന്റുമായി വടവുകോട് രാജർഷി സ്കൂൾ ഫസ്റ്റ് റണ്ണറപ്പും 355 പോയന്റോടെ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ സെക്കൻഡ് റണ്ണറപ്പുമായി.
എൽപി വിഭാഗത്തിൽ പോയന്റ് നേടി കുമ്മനോട് ഗവ. യുപി സ്കൂൾ ചാന്പ്യൻമാരായി. ഞാറല്ലൂർ ബേത്ലഹേം ദയറാ സ്കൂൾ, മാമല ശ്രീനാരായണ എൽപിഎസും നെല്ലാട് സെന്റ് തോമസ് എൽപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു.
യുപി വിഭാഗത്തിൽ മോറയ്ക്കാല സെന്റ് മേരീസ് എച്ച് എസ് എസ് ഒന്നാം സ്ഥാനവും കുമ്മനോട് ഗവ. യുപിഎസ് രണ്ടാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ മോറക്കാല സെന്റ് മേരീസ് എച്ച്എസ് എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ കടയിരുപ്പ് ഗവഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. യുപി, ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ വടവുകോട് രാജർഷി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ജോണ്സ് ജെഎസ്എച്ച്എസ് കന്യാട്ട്നിരപ്പ് രണ്ടാം സ്ഥാനം നേടി.
എൽപി അറബിക് കലോത്സവത്തിൽ പട്ടിമറ്റം ജമാ അത്ത് യുപി സ്കൂൾ ഒന്നാം സ്ഥാനവും ഞാറല്ലൂർ ബേത്ലഹേം ദയറാ സ്കൂൾ രണ്ടാം സ്ഥാനവും നേടി. യുപി അറബിക് കലോത്സവത്തിൽ ഞാറള്ളൂർ ബത്ലഹേം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. പട്ടിമറ്റം ജമാ അത്ത് യുപിഎസും കുമ്മനോട് ഗവ. യുപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു.
എച്ച്എസ് വിഭാഗം അറബിക്കിൽ സെന്റ് മേരീസ് മോറക്കാല ഒന്നാം സ്ഥാനവും പെരിങ്ങാല ഐ സിറ്റിഇഎംഎച്ച്എസ് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിലും മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.