തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവം: എസ്എൻഡിപിഎച്ച്എസ്എസ് ജേതാക്കൾ
1480728
Thursday, November 21, 2024 5:14 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എസ്എൻഡിപിഎച്ച്എസ്എസ് ഉദയംപേരൂർ ജേതാക്കളായി. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരം മണികണ്ഠൻ ആചാരി സമ്മാനദാനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഇഒ കെ.ജെ. രശ്മി, ടി.വി. വൈശാഖ്, കെ.എൽ. രമേശ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
എൽപി വിഭാഗത്തിൽ എൽപിഎസ് അരയൻകാവും യുപി വിഭാഗത്തിൽ തിരുവാങ്കുളം ജോർജിയൻ അക്കാദമിയും ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്എൻഡിപിഎച്ച്എസ്എസ് ഉദയംപേരൂരും ജേതാക്കളായി.
എൽപി അറബി കലോത്സവത്തിൽ ജിഎൽപിഎസ് കാഞ്ഞിരമറ്റം, എസ്വിയുപിഎസ് നെട്ടൂർ, ആർഎംഎംഎൽപിഎസ് നെട്ടൂർ, എംപിഎംഎച്ച്എസ് തമ്മനം എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
യുപിഅറബി കലോത്സവത്തിൽ സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ ആമ്പല്ലൂർ, കെപിഎംവിഎച്ച്എസ്എസ് പൂത്തോട്ട എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
സംസ്കൃതോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ എസ്എൻഡിപിഎച്ച്എസ്എസ് ഉദയംപേരൂർ ഒന്നാം സ്ഥാനം നേടി.