നിർമാണ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാർ ഇടപെടണം: മോൻസ് ജോസഫ് എംഎൽഎ
1481277
Saturday, November 23, 2024 4:31 AM IST
പിറവം: നിർമാണ മേഖലയിൽ ഉത്പന്നങ്ങളുടെ വില വർധനയും സർക്കാർ നടപ്പിലാക്കുന്ന അശാസ്ത്രീയമായ നികുതിയും മൂലം മേഖല ദുരിതപ്പെടുകയാണെന്ന് മോൻസ് ജോസഫ് എംഎൽഎ. ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും, ക്ഷേമനിധി സെസ് ഗഡുക്കളായി അടയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിറവത്തു നടന്ന ലെൻസ്ഫെഡ് ജില്ലാ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പിറവം മുൻസിപ്പൽ ചെയർപേഴ്സണ്‍ ജൂലി സാബു മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ ടി. ഗിരീഷ് കുമാർ, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി പി.ബി. അനിൽകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കുര്യൻ ഫിലിപ്പ്, കണ്‍വീനർ കെ.ജെ. ജോണ്‍, സി.എ. ബാവു, ടി.എ. നജീബ്, ജില്ലാ സെക്രട്ടറി സിമി, ലാലു ജേക്കബ് എന്നിവർ പ്രസംഗിച്ചു.