ലഹരിക്കെതിരേ നിരന്തര പോരാട്ടം അനിവാര്യം: ജില്ലാ കളക്ടര്‍
1480721
Thursday, November 21, 2024 5:14 AM IST
കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ലഹരി വ്യാപനവും അഡിക്ഷനും നിയന്ത്രിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെ ജില്ലാതല പ്രവര്‍ത്തനം സംബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായിരുന്നു കളക്ടർ.
തുടര്‍ച്ചയായതും ആഴത്തിലുമുള്ള ബോധവല്‍ക്കരണം നടത്തണം. വിദ്യാര്‍ഥികളെ ബഹുമുഖ വ്യക്തിത്വങ്ങളായി വളര്‍ത്തണം. വായന, സംഗീതം, കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളില്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സ്റ്റേഷന് ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.ജെ. ബിനോയ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലെവല്‍ കോ ഓഡിനേറ്റിംഗ് ഏജന്‍സി (എസ്എല്സിഎ ) കോ-ഓർഡിനേറ്റര്‍ ഫാ. ജിന്‍സ് മുഖ്യസന്ദേശം നല്കി.