കുന്പളത്ത് കുടിവെള്ള ക്ഷാമം: ജനപ്രതിനിധികൾ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1481681
Sunday, November 24, 2024 6:33 AM IST
പനങ്ങാട്: കുന്പളം പഞ്ചായ ത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് ജനപ്രതികളുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
പമ്പിംഗ് കൃത്യമായി നടത്താത് മൂലം കുമ്പളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭൂരിഭാഗം വാർഡുകളിലും ആഴ്ചകളായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഇന്നലെ രാവിലെ മുതൽ തൃപ്പൂണിത്തുറ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു.
തുടർന്ന് നടത്തിയ ചർച്ചയിൽ 27-ാം തിയതിക്കകം കുമ്പളം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന് എക്സിക്യുട്ടീവ് എൻജിനീയര്‍ രേഖാമൂലം എഴുതി നല്കി.
കാലങ്ങളായി പൊട്ടിക്കിടക്കുന്ന പൈപ്പുകളിലൂടെ കുടിവെള്ളം പാഴായിപ്പോകുന്നത് ഉടന്‍ പരിഹരിക്കുമെന്നും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ജനപ്രതി നിധികൾക്ക് ഉറപ്പു നൽകി.
തുടർന്ന് വൈകുന്നേരം നാലോടെ ഉപരോധം അവസാനിപ്പിച്ചു.