‘തൊഴിലുറപ്പിനെ തകർക്കരുത് ’ പ്രചാരണ ജാഥ സമാപിച്ചു
1481671
Sunday, November 24, 2024 6:33 AM IST
മൂവാറ്റുപുഴ: ‘തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്’എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ പ്രചാരണ ജാഥ പായിപ്രയിൽ നിന്ന് ആരംഭിച്ച് മുളവൂർ, ആവോലി എന്നിവിടങ്ങളിൽ പര്യടനം നടത്തി മഞ്ഞള്ളൂരിൽ സമാപിച്ചു. അപ്രായോഗികമായ എൻഎൻഎംഎസ്, ജിയോടാഗ് എന്നിവ പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, പ്രതിദിന കൂലി 600 രൂപയായി ഉയർത്തുക, തൊഴിൽ സമയം രാവിലെ ഒന്പത് മുതൽ നാല് വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
സമരത്തിന്റെ പ്രചരണാർഥം എൻആർഇജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് തൊഴിൽ കേന്ദ്രങ്ങളിലൂടെ പ്രചാരണ ജാഥ സംഘടിപ്പിച്ചത്. യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ്, പ്രസിഡന്റ് സുജാത സതീശൻ, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ മറിയം ബീവി നാസർ, പി.ബി. സാബു, ഷാജു വടക്കൻ, ആർ. സുകുമാരൻ, ഒ.കെ മുഹമ്മദ്, യൂണിയൻ എക്സിക്യൂട്ടീവംഗങ്ങളായ ഭവാനി ഉത്തരൻ, എം.എത നൗഷാദ്, സുഹറ മുഹമ്മദ്, സിനി സത്യൻ, എം.കെത ബൈജു തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.