മൂ​വാ​റ്റു​പു​ഴ: വേ​ന​ലി​ൽ ശ​രീ​ര​ത്തി​നും മ​ന​സി​നും കു​ളി​രേ​കാ​ൻ പാ​ത​യോ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ക​രി​ന്പി​ൻ ജ്യൂ​സ് ക​ട​ക​ൾ. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​വ​രു​ന്ന ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി നി​ര​ത്തു​ക​ളി​ൽ പ​ല​വി​ധ ശീ​ത​ള​പാ​നീ​യ ക​ട​ക​ൾ നി​റ​യു​ന്പോ​ൾ ഇ​വ​രി​ൽ താ​ര​മാ​കു​ക​യാ​ണ് ക​രി​ന്പി​ൻ ജ്യൂ​സ്. ദാ​ഹം അ​ക​റ്റാ​ൻ മാ​ത്ര​മ​ല്ല, നി​ര​വ​ധി ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളും ഈ ​ജ്യൂ​സ് പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ട്.

കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വും​മൂ​ഴി ഊ​ര​മ​ന​യി​വും, മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ ദേ​ശീ​യ പാ​ത​യി​ൽ ആ​വോ​ലി, ആ​നി​ക്കാ​ട്, വാ​ള​കം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ അ​ട​ക്കം ക​രി​ന്പി​ൻ ജ്യൂ​സ് ക​ട​ക​ൾ സ്ഥാ​നം പി​ടി​ച്ചു​ക​ഴി​ഞ്ഞു. ദി​നം​പ്ര​തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​രി​ന്പി​ൻ ജ്യൂ​സ് ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​ത്. 30 രൂ​പ​യാ​ണ് ഒ​രു ക്ലാ​സ് ക​രി​ന്പി​ൻ ജ്യൂ​സി​ന്‍റെ വി​ല.