കോ​ത​മം​ഗ​ലം: കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ​വും, വെ​ള്ളി​യും, വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി 14 വ​യ​സി​ന് താ​ഴെ​യു​ള്ള കേ​ര​ള സം​സ്ഥാ​ന ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബോ​യ്സ് ഹൈ​സ്കൂ​ൾ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​യും കാ​യി​കാ​ധ്യാ​പ​ക​രെ​യും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കീ​രം​പാ​റ യൂ​ണി​റ്റും, എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി അ​നു​മോ​ദ​ന​വും സ്വീ​ക​ര​ണ​വും ന​ല്കി.

കീ​രം​പാ​റ ക​വ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ കാ​ഷ് അ​വാ​ർ​ഡും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കീ​രം​പാ​റ യൂ​ണി​റ്റ് ഉ​പ​ഹാ​ര​വും ന​ൽ​കി.
ജോ​ർ​ജ് ക​ല്ല​റ​യ്ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ വി.​കെ. വ​ർ​ഗീ​സ്, ഫാ. ​ജി​ൻ​സ് ജോ​സ്, ജി​ജി എ​ളൂ​ർ, ജി​മ്മി ജോ​സ​ഫ്, ബോ​ബി​ൻ ബോ​സ്, കെ.​എം. സ​ണ്ണി, ജോ​ർ​ജ്കു​ട്ടി ഏ​ലി​യാ​സ്, വി.​ജെ. മ​ത്താ​യി​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.