കയറ്റുമതിക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുമായി കണ്ടെയ്നർ പുറപ്പെട്ടു
1481670
Sunday, November 24, 2024 6:33 AM IST
തിരുമാറാടി: കാക്കൂർ സഹകരണ ബാങ്ക് പദ്ധതിയായ കാസ്കോ 163ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ സംഭരണശാലയിൽ നിന്നും അഞ്ചാമത്തെ കണ്ടെയ്നർ പുറപ്പെട്ടു. 71 ഇനം ഭക്ഷ്യ ഉത്പന്നങ്ങളുമായി പുറപ്പെട്ട കണ്ടെയ്നർ കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു.
കുറവിലങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോയൽ എന്ന കന്പനിയുമായി ചേർന്നാണ് കാസ്കോ 163 വിദേശ രാജ്യങ്ങളിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത്. യുകെ, നെതർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത്.
40 അടി നീളമുള്ള കണ്ടെയ്നറിൽ ഫ്രോസണ്‍ ടാപ്പിയോക്ക, പാലപ്പം വിത്ത് സ്റ്റൂ, ഇടിയപ്പം, മങ്കോ കട്ട്, ബോളി, സുഖിയൻ, പരിപ്പുവട, ഉഴുന്നുവട ഉൾപ്പെടെയുള്ള കേരളത്തിന്റെ തനത് രുചിക്കൂട്ടടങ്ങുന്ന ഉത്പന്നങ്ങളാണ് കയറ്റിയയക്കുന്നത്. എല്ലാ മാസവും കയറ്റുമതി നടത്താൻ കഴിയുന്ന തരത്തിൽ അതിവിപുലമായ സംവിധാനമാണ് കാസ്കോ 163 ഇവിടെ ഒരുക്കിയിരിക്കുന്നത്.