കൊ​ച്ചി: അ​മി​ത ഭാ​ര​വും അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​ക്കു​മെ​തി​രാ​യ പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ത​ടി ലോ​റി​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ട് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്. പെ​രു​മ്പാ​വൂ​ര്‍ മു​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ എം​സി റോ​ഡി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലൈ​വു​ഡ് മി​ല്ലു​ക​ളി​ലേ​ക്കു മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് ത​ടി ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത ഭാ​ര​വും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ ലോ​റി​ക്കു പു​റ​ത്തേ​ക്കു ത​ടി​ക​ള്‍ ത​ള്ളി നി​ല്‍​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ നി​ര്‍​ദേ​ശം.

കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലേക്കാ​യി ദി​വ​സ​വും ത​ടി​യു​മാ​യി എം​സി റോ​ഡ് വ​ഴി അ​ഞ്ഞൂ​റി​ല​ധി​കം റോ​ളം ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​വ പെ​രു​മ്പാ​വൂ​രി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ വേയ്ബ്രി​ഡ്ജു​ക​ളി​ല്‍ തൂ​ക്കം നോ​ക്കി വി​ല നി​ശ്ച​യി​ച്ചു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണു ക​മ്പ​നി​ക​ളി​ല്‍ എ​ത്തു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര അ​പ​ക​ട​ക​ര​മാ​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്.

വാ​ഹ​ന​ത്തി​ല്‍ ലോ​ഡ് ക​യ​റ്റു​മ്പോ​ള്‍ ഇ​വ സു​ര​ക്ഷി​ത​മാ​യി പ​രി​ച​യ സ​മ്പ​ത്തുള്ള​വ​രെ കൊ​ണ്ട് ബ​ല​മു​ള്ള ക​യ​റു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​ക്ക​ണം. ക​യ​റു​ക​ള്‍ വാ​ഹ​ന​ത്തി​ന്‍റെ അ​രി​കു​ക​ളി​ല്‍ ഉ​ര​ഞ്ഞു പൊ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​യ്ക്കി​ടെ വാ​ഹ​നം നി​ര്‍​ത്തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

റോ​ഡി​ല്‍ വ​ലി​യ തി​ര​ക്കു​ള്ള സ​മ​യ​ത്ത് ലോ​ഡു​മാ​യി എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ടി​പ്പ​ര്‍ ലോ​റി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് പോ​ലെ ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്കും സ​മ​യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും ആ​ര്‍​ടി​ഒ വ്യ​ക്താ​ക്കി.

ഇ​വ ഉ​റ​പ്പാ​ക്ക​ണം

വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​ന്‍ ലെ​വ​ലി​ല്‍ മു​ക​ളി​ലേ​ക്കും വ​ശ​ങ്ങ​ളി​ലേ​ക്കും ത​ടി ത​ള്ളി നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ​വാ​ഹ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ വാ​ണിം​ഗ് ലൈ​റ്റു​ക​ളും റി​ഫ്ല​ക്ടീ​വ് സ്റ്റി​ക്ക​റു​ക​ളും സ്ഥാ​പി​ച്ചു സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണം.

ഭാ​ര വാ​ഹ​ന​ങ്ങ​ള്‍ ചെ​റി​യ റോ​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്ക​ണം. ഡ്രൈ​വ​ര്‍​ക്ക് പു​റ​മേ ഒ​രു സ​ഹാ​യി കൂ​ടി ഈ ​വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്ക​ണം. വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ യ​ഥാ​സ​മ​യം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ട​യ​റു​ക​ള്‍ നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും ഉ​ട​മ​ക​ള്‍ ഉ​റ​പ്പാ​ക്ക​ണം.

പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ര്‍​മാ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കേ​ണ്ട​തും ഇ​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്. ദൂ​രസ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​തി​യാ​യ ഉ​റ​ക്കം ല​ഭി​ച്ചു എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തും ക്ഷീ​ണം തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ വാ​ഹ​നം റോ​ഡി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി ക്ഷീ​ണം ഒ​ഴി​വാ​ക്കി​യ​തി​നു ശേ​ഷം യാ​ത്ര തു​ട​രേ​ണ്ട​തു​മാ​ണ്.