മുസ്ലിം ലീഗ് പ്രതിഷേധ സംഗമം
1481667
Sunday, November 24, 2024 6:33 AM IST
കോതമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കും നിലപാടുകൾക്കെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം എംഎൽഎ ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ ഫാസിസ്റ്റ് നയം നടപ്പാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ ഭാരതം ഒന്നിച്ചു നിന്നു പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മതേതര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും പങ്കു വഹിച്ച മുസ്ലിംങ്ങളടക്കമുള്ള പിന്നോക്ക സമുദായങ്ങളെ അവഗണിച്ചും അക്രമിച്ചും ഫാസിസ്റ്റുകൾക്ക് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി.എം. മൈതീൻ അധ്യക്ഷത വഹിച്ചു. ഒടിയപാറ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം. അബ്ദുൾ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഹസൈനാർ, പി.കെ. മൊയ്തു, പി.എം. സക്കരിയ, ഇ.എസ്. കുഞ്ഞുബാവ, വി.കെ. അലിയാർ ഹാജി, എം.എം. അബ്ദുൾ റഹ്മാൻ, ഇ.എ. നിസാർ, ജമാൽ വലി, വി.എ. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. കേരള കോണ്ഗ്രസ് സംസ്ഥാന ഭാരവാഹിയും കോതമംഗലത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന പി.കെ സജീവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.