വാ​ഴ​ക്കു​ളം: റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. നി​ര​പ്പേ​ൽ പു​ത്ത​ൻ​പു​ര​യി​ൽ ജി.​എം. വ​ർ​ക്കി (കു​ഞ്ഞ് ഞാ​റ​യ്ക്ക​ൽ-86) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ അ​ച്ച​ൻ​ക​വ​ല ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ വ​ർ​ക്കി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​ർ​ക്കി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഴ​ക്കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യി​ൽ.

ഭാ​ര്യ: ചി​ന്ന​മ്മ ക​ല​യ​ന്താ​നി ക​പ്യാ​രു​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​ർ​ളി ജോ​സ​ഫ്, എ​ൻ.​വി മാ​ത്യു, പു​ഷ്പാ ജോ​ഷി. മ​രു​മ​ക്ക​ൾ: കെ.​സി ജോ​സ​ഫ് കാ​ര​കു​ന്നേ​ൽ പ​ന്നി​മ​റ്റം, നൈ​സി മാ​ത്യു പ​ട​യാ​ട്ടി​ൽ അ​ങ്ക​മാ​ലി, ജോ​ഷി ജോ​ർ​ജ് ക​ള​പ്പു​ര​ക്ക​ൽ പൈ​ങ്ങോ​ട്ടൂ​ർ.